Total Pageviews

Saturday, April 2, 2011

ഞാന്‍ കൂടുതല്‍ സജ്ജീവമാകും : ശ്രീശാന്ത്

വേള്‍ഡ്    കപ്പ്‌   മത്സരങ്ങള്‍  കഴിഞ്ഞു  ശ്രീശാന്തുമായി ഞങ്ങളുടെ ലേഖകന്‍   സംസാരിച്ചു  അഭിമുഖത്തിലെ  പ്രസക്ത  ഭാഗങ്ങള്‍ 
________________________________________________________________________________________
ചോദ്യം  : ശ്രീ  സന്തോഷവാനാണല്ലോ  അല്ലെ ?
ശ്രീ  :  തീര്‍ച്ചയായും  വളരെ സന്തോഷമുണ്ട്
കഴിഞ്ഞ കളികളില്‍ ഒക്കെ വെള്ളം കൊണ്ട് കൊടുത്ത് ടീമിന് ഉത്തേജനം പകരാന്‍ കഴിഞ്ഞതില്‍ പ്രത്യേകിച്ചും ..
ചോദ്യം : ഇന്ന് അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി എന്നറിഞ്ഞപ്പോള്‍ ആദ്യം ചെയ്തത് എന്താണ് ?
ശ്രീ : വെള്ള കുപ്പിയുടെ കാര്‍ടൂണ്‍ മൊത്തമായി നെഹ്ര ചേട്ടനെ ഏല്‍പ്പിച്ചു . പിന്നെ ആര്‍ക്കൊക്കെ എപ്പോഴൊക്കെ വെള്ളം കൊടുക്കണം എന്ന് ചേട്ടനെ പറഞ്ഞു മനസ്സിലാക്കി .സച്ചിന്‍ .ഭാജി ധോണി .തുടങ്ങി എല്ലാവരുടെയും വെള്ളം chodikkunna ആക്ഷന്‍ അടങ്ങിയ ചാര്‍ത്റ്റ് പെട്ടിയില്‍ നിന്ന് എടുത്തു ഒരിക്കല്‍ കൂടി ചേട്ടന് കാണിച്ചു കൊടുത്ത് . എന്നിട്ട് അമ്മയെ വിളിച്ചു നേര്ച്ചകളൊക്കെ നേരാന്‍ ഏല്‍പ്പിച്ചു
ചോദ്യം : കഴിഞ്ഞ ബംഗ്ലാദേശുമായുള്ള കളിയും ഇന്നത്തെ കളിയും തമ്മില്‍ താരതമ്മ്യം ചെയ്‌താല്‍ എങ്ങിനെ വിലയിരുത്തും ?
ശ്രീ : സത്യത്തില്‍ ബംഗാളികള്‍ നല്ല ചുണ കുട്ടികളാ ... ഞാന്‍ വെള്ളം കൊടുക്കാന്‍ ഇല്ലായിരുന്നല്ലോ വെള്ളം കൊടുക്കാന്‍ വേറെ ആരെയും എല്പ്പിചിരുന്നും ഇല്ല അത് കൊണ്ട് ഞങ്ങളെ അവര്‍ നല്ലോണം വെള്ളം കുടിപ്പിച്ചു .
ശ്രീലങ്ക  കാര്‍ക്ക് കാര്യം വേഗം പിടി കിട്ടി ഞാന്‍ നെഹ്ര ചേട്ടന് വെള്ളം കൊണ്ട് കൊടുക്കുന്ന കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുമ്പോള്‍ അവരൊക്കെ എന്നെ യും നെഹ്ര ചേട്ടനെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എല്ലാവരുടെയും ആക്ഷനുകള്‍ ഞാന്‍ നെഹ്ര ചേട്ടന് കാണിച്ചു കൊടുത്തല്ലോ പക്ഷെ എന്റെ ആക്ഷന്‍ ഞാന്‍ കാണിച്ചു കൊടുത്തിരുന്നില്ല .അതവര്‍ ശ്രദ്ധിച്ചിരുന്നു അത് കൊണ്ട് അവര്‍ തന്നെ എന്നെ വെള്ളം കുടിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. നന്ദി എത്ര പറഞ്ഞാലും മതിയാകില്ല .
ചോദ്യം : കളിച്ച  രണ്ടു കളികളിലും ശ്രീ വളരെ ഏറെ റണ്‍ വിട്ടു കൊടുത്ത് എന്ന് ഒരു ആരോപണം  എങ്ങിനെ നേരിടും
ശ്രീ : സീ കാര്യമറിയാതെ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയാണ്
സത്യത്തില്‍ ഞാനല്ല അതിനുത്തരവാദി ആറ്റു കാലമ്മയാണ് 

ആറ്റുകാലമ്മയ്ക്ക്  പൊങ്കാല ഇട്ടു കൊണ്ടാണ് അമ്മ എന്നെ ലോക  കപ്പിന് പറഞ്ഞയച്ചത് .ആറ്റുകാലമ്മ ചോദിക്കുന്നതെന്തു വാരി കോരി കൊടുക്കും എന്നാണല്ലോ വിശ്വാസം ..ഞാന്‍ പന്തുമായി ഓടി വരുമ്പോള്‍ ബാറ്റ് മാന്റെ മുഖം ഒന്ന് നോക്കും അപ്പോള്‍ അവര്‍ മനസ്സില്‍ ഈ ബോള്‍ സിക്സ് ആക്കണേ ഇത് ബുടരി ആക്കണേ ഇത് ഡബിള്‍ ആക്കണേ സിങ്ങില്‍ കിട്ടണേ വികെറ്റ് ആവല്ലേ എന്നിങ്ങനെ പ്രാര്‍ത്ഥിക്കുന്നത്‌ കാണുമ്പോള്‍
ഞാന്‍ ആട്ടുകാലംമയെ മനസ്സില്‍ ധ്യാനിച്ച്‌ പന്തങ്ങു ഏറിയും ആറ്റുകാലമ്മ പന്തിനൊപ്പം പോയി അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചു കൊടുക്കും അല്ലാതെ ഞാന്‍ കരുതി കൂട്ടി റണ്‍ വിട്ടു കൊടുക്കുന്നതല്ല
ചോദ്യം : ഭാവി പ്രതീക്ഷകള്‍ എന്തൊക്കെയാണ് ?
ശ്രീ : കളിയാക്കുകയാണ് അല്ലെ ? ഇനി ഒരു പ്രതീക്ഷയും ഇല്ല
ഈ ജന്മത്തില്‍ ഇനി ഇന്ത്യന്‍ ടീമില്‍ കളിയ്ക്കാന്‍ അവസരം കിട്ടുമെന്ന് തോന്നുന്നില്ല  . ഒരു ചൂണ്ട  വാങ്ങണം  കൊച്ചി  കായലില്‍  പോയിരുന്നു  ചൂണ്ടയിട്ടു   ഭാവി ജീവിതം  ഭാസുരമാക്കണം ..
ചായയും കുടിച്ചു തമ്മില്‍ പിരിയാന്‍ നേരം ശ്രീയുടെ അളിയന്‍ മട് ബാല കൃഷ്ണന്‍ വന്നു "" ശ്രീ ദാ നിനക്ക് ചൂണ്ടയിടുമ്പോള്‍ moolaan പറ്റിയ ചില പാട്ടുകളുടെ സെലെക്ഷന്‍ ആണിത് എന്ന് പറഞ്ഞു ഒരു സി ഡി കൊടുത്തു. ശ്രീ അത് thante വാല്‍ക് manil ഇട്ടു ഹെഡ് ഫോണ്‍ ചെവിയില്‍   തിരുകി  
ശ്രീയുടെ ചുണ്ടുകള്‍  അനങ്ങുന്നുണ്ടായിരുന്നു
 
"മീനെ ........................"