Total Pageviews

Saturday, April 2, 2011

ഞാന്‍ കൂടുതല്‍ സജ്ജീവമാകും : ശ്രീശാന്ത്

വേള്‍ഡ്    കപ്പ്‌   മത്സരങ്ങള്‍  കഴിഞ്ഞു  ശ്രീശാന്തുമായി ഞങ്ങളുടെ ലേഖകന്‍   സംസാരിച്ചു  അഭിമുഖത്തിലെ  പ്രസക്ത  ഭാഗങ്ങള്‍ 
________________________________________________________________________________________
ചോദ്യം  : ശ്രീ  സന്തോഷവാനാണല്ലോ  അല്ലെ ?
ശ്രീ  :  തീര്‍ച്ചയായും  വളരെ സന്തോഷമുണ്ട്
കഴിഞ്ഞ കളികളില്‍ ഒക്കെ വെള്ളം കൊണ്ട് കൊടുത്ത് ടീമിന് ഉത്തേജനം പകരാന്‍ കഴിഞ്ഞതില്‍ പ്രത്യേകിച്ചും ..
ചോദ്യം : ഇന്ന് അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി എന്നറിഞ്ഞപ്പോള്‍ ആദ്യം ചെയ്തത് എന്താണ് ?
ശ്രീ : വെള്ള കുപ്പിയുടെ കാര്‍ടൂണ്‍ മൊത്തമായി നെഹ്ര ചേട്ടനെ ഏല്‍പ്പിച്ചു . പിന്നെ ആര്‍ക്കൊക്കെ എപ്പോഴൊക്കെ വെള്ളം കൊടുക്കണം എന്ന് ചേട്ടനെ പറഞ്ഞു മനസ്സിലാക്കി .സച്ചിന്‍ .ഭാജി ധോണി .തുടങ്ങി എല്ലാവരുടെയും വെള്ളം chodikkunna ആക്ഷന്‍ അടങ്ങിയ ചാര്‍ത്റ്റ് പെട്ടിയില്‍ നിന്ന് എടുത്തു ഒരിക്കല്‍ കൂടി ചേട്ടന് കാണിച്ചു കൊടുത്ത് . എന്നിട്ട് അമ്മയെ വിളിച്ചു നേര്ച്ചകളൊക്കെ നേരാന്‍ ഏല്‍പ്പിച്ചു
ചോദ്യം : കഴിഞ്ഞ ബംഗ്ലാദേശുമായുള്ള കളിയും ഇന്നത്തെ കളിയും തമ്മില്‍ താരതമ്മ്യം ചെയ്‌താല്‍ എങ്ങിനെ വിലയിരുത്തും ?
ശ്രീ : സത്യത്തില്‍ ബംഗാളികള്‍ നല്ല ചുണ കുട്ടികളാ ... ഞാന്‍ വെള്ളം കൊടുക്കാന്‍ ഇല്ലായിരുന്നല്ലോ വെള്ളം കൊടുക്കാന്‍ വേറെ ആരെയും എല്പ്പിചിരുന്നും ഇല്ല അത് കൊണ്ട് ഞങ്ങളെ അവര്‍ നല്ലോണം വെള്ളം കുടിപ്പിച്ചു .
ശ്രീലങ്ക  കാര്‍ക്ക് കാര്യം വേഗം പിടി കിട്ടി ഞാന്‍ നെഹ്ര ചേട്ടന് വെള്ളം കൊണ്ട് കൊടുക്കുന്ന കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുമ്പോള്‍ അവരൊക്കെ എന്നെ യും നെഹ്ര ചേട്ടനെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എല്ലാവരുടെയും ആക്ഷനുകള്‍ ഞാന്‍ നെഹ്ര ചേട്ടന് കാണിച്ചു കൊടുത്തല്ലോ പക്ഷെ എന്റെ ആക്ഷന്‍ ഞാന്‍ കാണിച്ചു കൊടുത്തിരുന്നില്ല .അതവര്‍ ശ്രദ്ധിച്ചിരുന്നു അത് കൊണ്ട് അവര്‍ തന്നെ എന്നെ വെള്ളം കുടിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. നന്ദി എത്ര പറഞ്ഞാലും മതിയാകില്ല .
ചോദ്യം : കളിച്ച  രണ്ടു കളികളിലും ശ്രീ വളരെ ഏറെ റണ്‍ വിട്ടു കൊടുത്ത് എന്ന് ഒരു ആരോപണം  എങ്ങിനെ നേരിടും
ശ്രീ : സീ കാര്യമറിയാതെ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയാണ്
സത്യത്തില്‍ ഞാനല്ല അതിനുത്തരവാദി ആറ്റു കാലമ്മയാണ് 

ആറ്റുകാലമ്മയ്ക്ക്  പൊങ്കാല ഇട്ടു കൊണ്ടാണ് അമ്മ എന്നെ ലോക  കപ്പിന് പറഞ്ഞയച്ചത് .ആറ്റുകാലമ്മ ചോദിക്കുന്നതെന്തു വാരി കോരി കൊടുക്കും എന്നാണല്ലോ വിശ്വാസം ..ഞാന്‍ പന്തുമായി ഓടി വരുമ്പോള്‍ ബാറ്റ് മാന്റെ മുഖം ഒന്ന് നോക്കും അപ്പോള്‍ അവര്‍ മനസ്സില്‍ ഈ ബോള്‍ സിക്സ് ആക്കണേ ഇത് ബുടരി ആക്കണേ ഇത് ഡബിള്‍ ആക്കണേ സിങ്ങില്‍ കിട്ടണേ വികെറ്റ് ആവല്ലേ എന്നിങ്ങനെ പ്രാര്‍ത്ഥിക്കുന്നത്‌ കാണുമ്പോള്‍
ഞാന്‍ ആട്ടുകാലംമയെ മനസ്സില്‍ ധ്യാനിച്ച്‌ പന്തങ്ങു ഏറിയും ആറ്റുകാലമ്മ പന്തിനൊപ്പം പോയി അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചു കൊടുക്കും അല്ലാതെ ഞാന്‍ കരുതി കൂട്ടി റണ്‍ വിട്ടു കൊടുക്കുന്നതല്ല
ചോദ്യം : ഭാവി പ്രതീക്ഷകള്‍ എന്തൊക്കെയാണ് ?
ശ്രീ : കളിയാക്കുകയാണ് അല്ലെ ? ഇനി ഒരു പ്രതീക്ഷയും ഇല്ല
ഈ ജന്മത്തില്‍ ഇനി ഇന്ത്യന്‍ ടീമില്‍ കളിയ്ക്കാന്‍ അവസരം കിട്ടുമെന്ന് തോന്നുന്നില്ല  . ഒരു ചൂണ്ട  വാങ്ങണം  കൊച്ചി  കായലില്‍  പോയിരുന്നു  ചൂണ്ടയിട്ടു   ഭാവി ജീവിതം  ഭാസുരമാക്കണം ..
ചായയും കുടിച്ചു തമ്മില്‍ പിരിയാന്‍ നേരം ശ്രീയുടെ അളിയന്‍ മട് ബാല കൃഷ്ണന്‍ വന്നു "" ശ്രീ ദാ നിനക്ക് ചൂണ്ടയിടുമ്പോള്‍ moolaan പറ്റിയ ചില പാട്ടുകളുടെ സെലെക്ഷന്‍ ആണിത് എന്ന് പറഞ്ഞു ഒരു സി ഡി കൊടുത്തു. ശ്രീ അത് thante വാല്‍ക് manil ഇട്ടു ഹെഡ് ഫോണ്‍ ചെവിയില്‍   തിരുകി  
ശ്രീയുടെ ചുണ്ടുകള്‍  അനങ്ങുന്നുണ്ടായിരുന്നു
 
"മീനെ ........................"   

Friday, March 25, 2011

യു ഡി എഫില്‍ കൂട്ട കരച്ചില്‍ ... എല്‍ ഡി എഫില്‍ സങ്കട പരിപ്പ്

സീറ്റ് മോഹിച്ചു അന്നവും വെള്ളവും ഒഴിവാക്കി ഡല്‍ഹിയിലും തിരോന്തരത്തും സംസ്ഥാന കമാണ്ടിനെയും കേന്ദ്ര കമാണ്ടിനെയും കണ്ടു കാലു പിടിച്ചു നടന്നിരുന്ന പ്യാവം കോണ്‍ഗ്രസ്സുകാര്‍ പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നത് കാണാന്‍ ജില്ല കമ്മിറ്റി ഓഫീസുകളില്‍ പോയാല്‍ മതി .


യൂത്ത് കോണ്‍ഗ്രസിനെ ഒത്ത കോണ്‍ഗ്രസ്‌ ആക്കാന്‍ പെടാ പ്പാട് പെട്ട കോയിക്കോട്ടെ യൂത്തന്‍ മൂപ്പനെ  ദേശീയ പുത്രന്റെ കോലം കത്തിച്ചു എന്ന് പരദൂഷണം പറഞ്ഞു പിടിപ്പിച്ചാ ഒതുക്കിയത് ..

തിരോന്തരത്തു നിന്ന് ആലുവായ്ക്കു വണ്ടി കയറിയ വക്താവ് വാക്ക് പാലിക്കാത്ത ഹൈ കമാണ്ടിനെ പിരാകി അലറി കരയുകയാ

കയര്‍ ബോഡിന്റെ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കാന്‍ വണ്ടി കയറിയപ്പോഴാ ലിസ്റ്റില്‍ സ്ഥലമില്ലന്നു വിവരം കിട്ടി യാത്ര നിര്‍ത്തി പാലക്കാടന്‍ നേതാവ് കുടിയിലേക്ക് തിരിച്ചത് .....കോണ്‍ഗ്രസില്‍ ആകെ ഉള്ള രണ്ടു ആദര്‍ശ പടുക്കളില്‍ ശേഷിക്കുന്ന ധീരന്‍ മണലൂര്‍ സ്വപ്നം കണ്ടെങ്കിലും ലോ കമാന്‍ഡ് തഞ്ചത്തില്‍ മൂപ്പിലാനെ ഒതുക്കി ഒടുക്കം ഞാനില്ലേ ഈ ചക്കളത്തി പോരിനു എന്ന് പറഞ്ഞു മൂപ്പിലാന്‍ പത്തി മടക്കി


മുഖ്യ മന്ത്രി സ്ഥാനം ഇല്ലെങ്കിലും ഒരു പ്രതി പക്ഷ നേതാവെങ്കിലും ആകാം എന്ന് സ്വപ്നം കണ്ട ആഭ്യന്തരന്‍ പോളിറ്റ് ബ്യൂറോയുടെ ചതി ഓര്‍ക്കുമ്പോള്‍ ഉറക്കില്‍ ഞെട്ടി ത്തെറിക്കുന്നു എന്നാണു ടിയാന്റെ പുത്രന്റെ പരാതി .


ഇനി മുതല്‍ ഈ ശല്യം സഹിക്കാന്‍ വയ്യ എന്ന് കരുതിയാ സെക്രെട്ടറി മാമനെ ഇനി ഇറക്കണ്ട എന്ന് കരുതി ജില്ല തലം മുതല്‍ ഒതുക്കി കൊണ്ട്  വന്നത് ..പക്ഷെ ഒടം കൊല്ലികള്‍ പിന്നേം പണി പറ്റിച്ച സങ്കടത്തിലാ  പിണം ആയി പോയ കരുത്തന്‍
മോഹിച്ച സീറ്റ് കിട്ടാതെ കരയുന്ന കുട്ടികള്‍ ഒത്തിരി വേറെയുമുണ്ട്
പാല മുതല്‍ പാല   വരെ നീണ്ടു  കിടക്കുന്ന  തന്റെ  സാമ്രാജ്യത്തിന്റെ  വിസ്തൃതി  ഔസേപ്പചായനെ  കൂടെ  കൂട്ടി  വികസിപ്പിച്ചു കുറച്ചധികം  സീറ്റ് തട്ടിയെടുക്കാം  എന്ന് കരുതിയാ മാണിച്ചന്‍  22 എന്നാ മാജിക്‌ നമ്പര്‍ പറഞ്ഞത് .പക്ഷെ പതിനഞ്ചില്‍ ഒതുക്കി കളഞ്ഞു . പ്രശ്നം അതല്ല കൂടെ യുള്ള  കുഞ്ഞാടുകളെ  മുഴുവന്‍  തൃപ്തി  പെടുത്താന്‍  അച്ചായന്‍  പെടുന്ന  പാട്  കാണുമ്പോള്‍  ഉണ്നിയമ്മ  തല തല്ലി  കരയുകയാ ... 
അഴീക്കോട്  തന്നെ വേണം  എന്ന് പറഞ്ഞു വാശി  പിടിച്ചെങ്കിലും റബ്ബറും  വേലയും  കൊണ്ട് നിറഞ്ഞ  നെന്മാറ  കൊണ്ട് തൃപ്തി പെടുകയാ  പഴയ  വിപ്ലവ  കാരി
എല്‍ഡി എഫ് നീതി കാണിച്ചില്ല  എന്ന് പറഞ്ഞു നീതി തേടി  പോയ വീരനും കിട്ടി പണി അവസാനം കിട്ടിയ ഏഴു സീറ്റിനു പകരം ആറില്‍ ഒതുങ്ങി പ്രതിഷേധിക്കുകയാണ് വീരനും കുട്ടികളും 
വല്യേട്ടന്റെ  മുപ്പതു  ശതമാനം  തങ്ങള്‍ക്കും വേണം എന്ന് വാശി പിടിച്ചെങ്കിലും കിട്ടിയത്   കൊണ്ട്  തൃപ്തി പെടുകയാ കുഞ്ഞേട്ടന്‍  .....

അടിക്കുറിപ്പ് 
കോണ്ഗ്രസ് പോലീസിന്റെ തല്ലു കൊള്ളാന്‍ ഇനി വയ്യ എന്ന് കരഞ്ഞു കൊണ്ടാ പെണ്ണൊരുത്തി ... പണ്ട് ഒടിഞ്ഞ കാലുമായി നേരിട്ട പ്രതിപക്ഷ നേതാവിന്റെ കാല്‍ക്കല്‍ പോയി അടിയറവു പറഞ്ഞത് ...... 

Thursday, March 10, 2011

എന്റെ സ്ഥാനാര്‍ഥിത്വം ബന്ധ പ്പെട്ടവര്‍ പറയട്ടെ

വി എസ് ഇക്കുറിയും പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥി ... ജില്ലാ കമ്മിറ്റികള്‍ നല്‍കിയ സാധ്യതാ ലിസ്റ്റില്‍ ഒന്നിലും വി എസ് ഇല്ല . പാവം വി എസ് ഇനിയും മുഖ്യ മന്ത്രി ആകേണ്ടി വരുമോ

അച്ചുംമാമയും ചാണ്ടിചായനും  ചെന്നിത്തലയും അടങ്ങി ഇരിക്കരായി എന്ന് അഴീകോട് മാഷ്‌ ..
ഇങ്ങേര്‍ക്കിത് ബാധകമല്ലേ  എന്തോ ?

Wednesday, March 9, 2011

ഞാനൊന്നു മത്സരിക്കാന്‍ പോകുന്നു

എനിക്ക് യോഗ്യതകള്‍ ഉണ്ടോ ?
ഞാന്‍ സാമാന്യ നന്നായി കള്ളം പറയും
എനിക്ക് എന്റെ ആശ്രിതരോട് പ്രത്യേക മമതയുണ്ട്
ഞാന്‍ അത്യാവശ്യം കയ്യിട്ടു വാരല്‍ പഠിച്ചവനാണ്
എനിക്ക് ഗുണം കിട്ടിയാല്‍ എന്റെ കണ്ണുകള്‍ അടച്ചു പിടിക്കാന്‍ ഞാന്‍ തയ്യാറാണ്
ആരെന്തു വന്നു ആവശ്യപ്പെട്ടാലും ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്
പക്ഷെ എന്നെ നേതാവായി അംഗീകരിച്ചാല്‍ മാത്രം
അത്യാവശ്യം നാണമില്ലാതെ തൊണ്ട കീറാന്‍ ഞാന്‍ മിടുക്കനാണ്
ഇന്ന് പറയുന്ന കാര്യങ്ങള്‍ നാളെ മാറ്റി പറയാന്‍ എനിക്കൊരു മടിയുമില്ല
മണിയടിക്കാന്‍ എന്നെ കഴിഞ്ഞേ മറ്റാരും ഉണ്ടാകൂ
ഏതു അണ്ടനും അടകോടനും വേണ്ടി ഞാന്‍ സിന്ദാബാദ്‌ വിളിക്കും
വാഗ്ദാനങ്ങള്‍ വാരി കോരി കൊടുക്കാന്‍ എനിക്കറിയാം
കൂടെ നില്‍ക്കുന്നവന്റെ കാലു വാരി നിലത്തടിക്കാന്‍ ഞാന്‍ ഉഷാറാണ്
ഒരു സ്ഥാനാര്‍ഥി ആകാന്‍ ഇനി ഞാന്‍ എന്തൊക്കെ പഠിക്കണം എന്ന് നിങ്ങള്‍ പറയൂ
വാണിഭം    പീഡനം   എന്തിനും  ഞാന്‍ തയ്യാര്‍e

Wednesday, February 16, 2011

മുന്നണി ഭരണം വിട്ടു വീഴ്ചക്ക് നിര്‍ബന്ധിക്കുന്നു

മുന്നണി ഭരണം വിട്ടു വീഴ്ചക്ക് നിര്‍ബന്ധിക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ രോദനം
അഴിമതി ,സ്വജന പക്ഷ പാതം , വര്‍ഗ്ഗീയ വാദം തുടങ്ങിയ അരുതായ്മകള്‍ക്കു കൂട്ട് നില്‍ക്കേണ്ടി വരുന്ന ആദ്യത്തെ പ്രധാനമാന്ത്രിയല്ല മാന്‍ മോഹന്‍ സിംഗ് . അദ്ദേഹം അത് തുറന്നു പറഞ്ഞു .ഇനി മുന്നണി യല്ലെങ്കിലോ
എന്നാലും സംഭവിക്കുന്നത്‌ ഇത് തന്നെ യല്ലേ .. പാര്‍ട്ടിക്ക് സ്വന്തമായ ഭരണ കാഴ്ച പാടുകളും പദ്ധതികളും ഉണ്ടെങ്കിലും എംപി എന്ന വിലപേശല്‍ സ്ഥാനം ഉപയോഗിച്ച് പേശി പേശി നാടിനെ സ്വന്തം കീശയിലാക്കുന്ന മഹാരഥന്‍ മാരല്ലേ പാര്‍ലമെന്റില്‍ ഉള്ളത് .20  വര്ഷം മുന്പ് 10 ലക്ഷം കൈക്കൂലി വാങ്ങിയ പഴയ കെ പി സി സി പ്രസിഡന്റും . ജഡ്ജിക്ക് 26 ലക്ഷം കോഴ കൊടുക്കാന്‍ ഏജന്റായ ഗുണ്ട രാഷ്ട്രീയത്തിന്റെ വക്താവും ഇന്ന് എം പി മാരയിരിക്കുമ്പോള്‍ ജനാധിപത്യ രാജ്യത്തു നാം എങ്ങിനെ സ്വൌര്യമായി ജീവിക്കും \


നാടേ നമിക്കുക .... സകല കുലാബി രാഷ്ട്രീയ പാര്‍ട്ടികളെയും അല്‍ കുല്‍ത്ത് എംപി മാരെയും വെച്ച് ഈ ചക്കടാ വണ്ടി വലിക്കുന്ന മന്മോഹ രാജാവേ അങ്ങേക്ക് പ്രമാണം