Total Pageviews

Friday, March 25, 2011

യു ഡി എഫില്‍ കൂട്ട കരച്ചില്‍ ... എല്‍ ഡി എഫില്‍ സങ്കട പരിപ്പ്

സീറ്റ് മോഹിച്ചു അന്നവും വെള്ളവും ഒഴിവാക്കി ഡല്‍ഹിയിലും തിരോന്തരത്തും സംസ്ഥാന കമാണ്ടിനെയും കേന്ദ്ര കമാണ്ടിനെയും കണ്ടു കാലു പിടിച്ചു നടന്നിരുന്ന പ്യാവം കോണ്‍ഗ്രസ്സുകാര്‍ പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നത് കാണാന്‍ ജില്ല കമ്മിറ്റി ഓഫീസുകളില്‍ പോയാല്‍ മതി .


യൂത്ത് കോണ്‍ഗ്രസിനെ ഒത്ത കോണ്‍ഗ്രസ്‌ ആക്കാന്‍ പെടാ പ്പാട് പെട്ട കോയിക്കോട്ടെ യൂത്തന്‍ മൂപ്പനെ  ദേശീയ പുത്രന്റെ കോലം കത്തിച്ചു എന്ന് പരദൂഷണം പറഞ്ഞു പിടിപ്പിച്ചാ ഒതുക്കിയത് ..

തിരോന്തരത്തു നിന്ന് ആലുവായ്ക്കു വണ്ടി കയറിയ വക്താവ് വാക്ക് പാലിക്കാത്ത ഹൈ കമാണ്ടിനെ പിരാകി അലറി കരയുകയാ

കയര്‍ ബോഡിന്റെ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കാന്‍ വണ്ടി കയറിയപ്പോഴാ ലിസ്റ്റില്‍ സ്ഥലമില്ലന്നു വിവരം കിട്ടി യാത്ര നിര്‍ത്തി പാലക്കാടന്‍ നേതാവ് കുടിയിലേക്ക് തിരിച്ചത് .....കോണ്‍ഗ്രസില്‍ ആകെ ഉള്ള രണ്ടു ആദര്‍ശ പടുക്കളില്‍ ശേഷിക്കുന്ന ധീരന്‍ മണലൂര്‍ സ്വപ്നം കണ്ടെങ്കിലും ലോ കമാന്‍ഡ് തഞ്ചത്തില്‍ മൂപ്പിലാനെ ഒതുക്കി ഒടുക്കം ഞാനില്ലേ ഈ ചക്കളത്തി പോരിനു എന്ന് പറഞ്ഞു മൂപ്പിലാന്‍ പത്തി മടക്കി


മുഖ്യ മന്ത്രി സ്ഥാനം ഇല്ലെങ്കിലും ഒരു പ്രതി പക്ഷ നേതാവെങ്കിലും ആകാം എന്ന് സ്വപ്നം കണ്ട ആഭ്യന്തരന്‍ പോളിറ്റ് ബ്യൂറോയുടെ ചതി ഓര്‍ക്കുമ്പോള്‍ ഉറക്കില്‍ ഞെട്ടി ത്തെറിക്കുന്നു എന്നാണു ടിയാന്റെ പുത്രന്റെ പരാതി .


ഇനി മുതല്‍ ഈ ശല്യം സഹിക്കാന്‍ വയ്യ എന്ന് കരുതിയാ സെക്രെട്ടറി മാമനെ ഇനി ഇറക്കണ്ട എന്ന് കരുതി ജില്ല തലം മുതല്‍ ഒതുക്കി കൊണ്ട്  വന്നത് ..പക്ഷെ ഒടം കൊല്ലികള്‍ പിന്നേം പണി പറ്റിച്ച സങ്കടത്തിലാ  പിണം ആയി പോയ കരുത്തന്‍
മോഹിച്ച സീറ്റ് കിട്ടാതെ കരയുന്ന കുട്ടികള്‍ ഒത്തിരി വേറെയുമുണ്ട്
പാല മുതല്‍ പാല   വരെ നീണ്ടു  കിടക്കുന്ന  തന്റെ  സാമ്രാജ്യത്തിന്റെ  വിസ്തൃതി  ഔസേപ്പചായനെ  കൂടെ  കൂട്ടി  വികസിപ്പിച്ചു കുറച്ചധികം  സീറ്റ് തട്ടിയെടുക്കാം  എന്ന് കരുതിയാ മാണിച്ചന്‍  22 എന്നാ മാജിക്‌ നമ്പര്‍ പറഞ്ഞത് .പക്ഷെ പതിനഞ്ചില്‍ ഒതുക്കി കളഞ്ഞു . പ്രശ്നം അതല്ല കൂടെ യുള്ള  കുഞ്ഞാടുകളെ  മുഴുവന്‍  തൃപ്തി  പെടുത്താന്‍  അച്ചായന്‍  പെടുന്ന  പാട്  കാണുമ്പോള്‍  ഉണ്നിയമ്മ  തല തല്ലി  കരയുകയാ ... 
അഴീക്കോട്  തന്നെ വേണം  എന്ന് പറഞ്ഞു വാശി  പിടിച്ചെങ്കിലും റബ്ബറും  വേലയും  കൊണ്ട് നിറഞ്ഞ  നെന്മാറ  കൊണ്ട് തൃപ്തി പെടുകയാ  പഴയ  വിപ്ലവ  കാരി
എല്‍ഡി എഫ് നീതി കാണിച്ചില്ല  എന്ന് പറഞ്ഞു നീതി തേടി  പോയ വീരനും കിട്ടി പണി അവസാനം കിട്ടിയ ഏഴു സീറ്റിനു പകരം ആറില്‍ ഒതുങ്ങി പ്രതിഷേധിക്കുകയാണ് വീരനും കുട്ടികളും 
വല്യേട്ടന്റെ  മുപ്പതു  ശതമാനം  തങ്ങള്‍ക്കും വേണം എന്ന് വാശി പിടിച്ചെങ്കിലും കിട്ടിയത്   കൊണ്ട്  തൃപ്തി പെടുകയാ കുഞ്ഞേട്ടന്‍  .....

അടിക്കുറിപ്പ് 
കോണ്ഗ്രസ് പോലീസിന്റെ തല്ലു കൊള്ളാന്‍ ഇനി വയ്യ എന്ന് കരഞ്ഞു കൊണ്ടാ പെണ്ണൊരുത്തി ... പണ്ട് ഒടിഞ്ഞ കാലുമായി നേരിട്ട പ്രതിപക്ഷ നേതാവിന്റെ കാല്‍ക്കല്‍ പോയി അടിയറവു പറഞ്ഞത് ...... 

3 comments:

  1. കോണ്ഗ്രസ് പോലീസിന്റെ തല്ലു കൊള്ളാന്‍ ഇനി വയ്യ എന്ന് കരഞ്ഞു കൊണ്ടാ പെണ്ണൊരുത്തി ... പണ്ട് ഒടിഞ്ഞ കാലുമായി നേരിട്ട പ്രതിപക്ഷ നേതാവിന്റെ കാല്‍ക്കല്‍ പോയി അടിയറവു പറഞ്ഞത് ...... :):)

    ReplyDelete