Total Pageviews

Friday, January 21, 2011

കൊണ്ഗ്രെസ്സ് വെറും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നവരായി മാറുന്നുവോ ?


യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ബംഗളൂരു: ഭൂമി കുംഭകോണം, അഴിമതി, സ്വജനപക്ഷപാതം എന്നീ കാരണങ്ങള്‍ ചുമത്തി കര്‍ണാടക 
മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ എസ ആര്‍ ഭരദ്വാജ് അനുമതി നല്‍കി 
കൊണ്ഗ്രെസ്സ് വെറും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നവരായി മാറുന്നുവോ ?  
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് തീവ്രവാദം തീവ്ര വാദം എന്നാ പേരില്‍ രാജ്യത്ത് കലാപങ്ങളും സ്ഫോടനങ്ങളും സൃഷ്ടിച്ച ഒരു കൂട്ടം തന്തോന്നികളുടെ പ്രതിനിധിയാണ് യദി യൂരപ്പയും .പക്ഷെ അപകടകരമായ ഒരു മൌനം കേന്ദ്ര സര്‍ക്കാരിനെ വിഴുങ്ങിയിരിക്കുന്നു .ഭീകരാക്രമാനത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട നിരപരാധികളെ വിട്ടയക്കാന്‍ പോലും  ഉത്തരവിടാന്‍ മടികാണിക്കുന്ന ഭരണ കൂടത്തിന്റെ മൌനം രാജ്യത്തു മിടവാടികളെ പോലും തീവ്ര വാടികലാക്കാനെ ഉപകരിക്കൂ ....
തീവ്ര വാദത്തിന്റെ പേരില്‍ ഒത്തു കൂടുന്ന ന്യൂനപക്ഷം വരുന്ന ചിലരെ ശക്തി പെടുത്താനെ ഈ മൌനം സഹായിക്കൂ ..മതേതര ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാത്തു സൂക്ഷിക്കനെങ്കിലും മുഖം നോക്കാതെ ഉള്ള നടപടികള്‍ ആവശ്യമാണ്‌ 
സാമൂഹിക സാംസ്കാരിക രംഗത്തെ ഇടപെടലുകള്‍ക്ക് ആരാണ് ചങ്ങല യിട്ടിരിക്കുന്നത് 

Saturday, January 8, 2011

കൌസല്യാ താത്ത ആകാഞ്ഞതു ഭാഗ്യം

തിരുവനന്തപുരം: നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്‌ എന്നിവ ബോംബ്‌ വച്ചു തകര്‍ക്കുമെന്ന്‌ ടെലിഫോണിലൂടെ ഭീഷണി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ ഒന്നേമുക്കാലോടെ പോലീസ്‌ കണ്‍ട്രോള്‍ റൂമിലാണ്‌ സ്ത്രീശബ്ദത്തില്‍ ഭീഷണിസന്ദേശം എത്തിയത്‌. സന്ദേശം എത്തിയ മൊബൈ ല്‍ ഫോണ്‍ നമ്പരിണ്റ്റെ ഉടമയ്‌ ക്കുവേണ്ടി പോലീസ്‌ അന്വേഷണമാരംഭിച്ചു. നെടുമങ്ങാട്‌, പാങ്ങോട്‌ ഹരിഭവനില്‍ കൌസല്യയുടെ പേരിലുളള മൊബൈല്‍ നമ്പരില്‍നിന്നാണു ഭീഷണി എത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ബോംബ്്‌ ഭീഷണിയെത്തുടര്‍ന്ന്‌ പോലീസ്‌ സെക്രട്ടേറിയറ്റ്‌, നിയമസഭാമന്ദിരം എന്നിവിടങ്ങളില്‍ ബോംബ്‌ സ്ക്വാഡ്പരിശോധന നടത്തുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. മ്യൂസിയം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

സൂഫിയ ,നസീര്‍ , നവാസ് , തുടങ്ങിയ തീവ്ര വാദ നാമങ്ങളിലേക്ക് പുതിയൊരു പേര് കൂടി കൌസല്യ ....
കേരള പോലീസിനു അഭിനന്ദനങ്ങള്‍ ..... കര്ന്നടകയിലോ ഗുജറാത്തിലോ ആയിരുന്നെങ്കില്‍ കൌസല്യയെ മാര്‍ഗ്ഗം കൂട്ടിച്ചു കഴിഞ്ഞു കാണും ഇപ്പോള്‍

Thursday, January 6, 2011

ശുംഭന്‍ മാര്‍ പിന്നെയും ശുംഭന്‍ മാര്‍ തന്നെ

"പാതയോര പൊതു യോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി "
ശുംഭന്‍ മാര്‍ പിന്നെയും ശുംഭന്‍ മാര്‍ തന്നെ 
ജയരാജന് പണിയായി ....
പക്ഷെ പ്രതിഷേധിക്കാനുള്ള അവകാശവും തള്ളി കെടുത്തി കോടതികള്‍ എങ്ങോട്ടാണാവോ ഈ പോകുന്നത് ..
അല്ലെങ്കില്‍ തന്നെ പ്രതിഷേധിക്കാന്‍ പാതയോരങ്ങള്‍ തന്നെ വേണോ ?
അല്ല പാതയോരത്തല്ലാതെ യോഗം നടത്തിയാല്‍ ശ്രോദ്ധാക്കളെ കിട്ടുമോ ?
പ്രതിഷേധങ്ങള്‍ക്ക് ന്യൂതന മാര്‍ഗ്ഗം കണ്ടെത്താന്‍ സര്‍ക്കാര്‍ ചിലവില്‍ ഗവേഷണം നടത്തേണ്ടി വരും

Judges please note

നിയമം വില്‍പ്പനക്ക് 
വിക്കി ലീക്ക്സ് പുറത്തു വിട്ട ഞെട്ടിക്കുന്ന (എത്ര പേര്‍ ഞെട്ടിയോ എന്തോ ) വാര്‍ത്തകളെ കാള്‍ രൂക്ഷമായത് പലതും ഇനിയും പുറത്തു വരാനുണ്ട് .നമ്മുടെ സുപ്രീം കോടതി യുടെ മുന്‍ ചീപ്പ് ജഡ്ജിയുടെ അവിഹിത സംബാദ്യങ്ങളാണ് ഇപ്പോള്‍ ലൈവ് ആയി നടന്നു കൊണ്ടിരിക്കുന്ന വിവാദം ..അപ്പൊ ഇനി നാം ആരെ നംബണം. പിന്നെ ദോഷം പറയരുതല്ലോ സ്പെക്ട്രം ആയും കുഷ്ടം ആയും വിവാദങ്ങള്‍ക്ക്  കുറവുമില്ല. നമ്മുടെ നാട്ടില്‍ അത് കൊണ്ട് തന്നെ പത്രക്കാര്‍ക്ക് ചാകരയാണ്
എനിക്കും ആ ചാകര കിട്ട ണേ എന്നാണ് ഇപ്പൊ എന്റെയും പ്രാര്‍ത്ഥന എന്നാലല്ലേ ഫോളോ വേഴ്സ് കൂടൂ

തുടങ്ങാം

ഇപ്പൊ ഇത്ര മാത്രം  ഇനി എല്ലാവരും വന്നിട്ട് പറയാം
അത് പോരെ