Total Pageviews

കസേര കളികള്‍

അങ്ങിനെ കോടികള്‍ പോടീ പൊടിച്ചു കൊടികളില്‍ ഞാട്ടി ഒരു ഇലക്ഷന്‍ കൂടി കഴിഞ്ഞു .പക്ഷെ നിര്‍ഭാഗ്യവശാല്‍ കിട്ടിയ സീറ്റുകള്‍ തലവേദനയായ കോലത്തിലാണ് യു ഡി എഫ് . കലാപങ്ങളുടെ തോഴന്‍ അകത്തു കയറാന്‍ കാണിച്ചു കൂട്ടിയ പങ്കപ്പടുകളൊക്കെ മറന്നു പുതിയൊരു വിവാദത്തിനു തിരി കൊളുത്തി കൊണ്ട് സത്യാ പ്രതിജ്ഞ ബഹിഷ്കരിച്ചു നേരെ കോഴിക്കോട്ടേക്ക് വണ്ടി കയറിയപ്പോഴേ ചാണ്ടിച്ചനും ചെന്നിത്തലയും തലയില്‍ കൈവെച്ചു പോയി കാണും .ഇതൊന്നും ഞങ്ങളെ ഏശില്ല എന്ന് പറഞ്ഞു മുഖത്തു ചിരി പരത്താന്‍ ശ്രമിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ പൈലോ പൈലോ എന്ന് മിടിക്കുന്നത്‌ അങ്ങ് ചങ്ങനാശേരിയിലെ ബിഷപ്പ് ഹൌസിലും നായര്‍ തറവാട്ടിലും വരെ കേള്‍ക്കാം ..
അല്ലെങ്കിലും രണ്ടു സീറ്റിന്റെ ഭൂരി പക്ഷത്തിന്റെ ബലത്തില്‍ ഈ വണ്ടി അഞ്ചു കൊല്ലം തികക്കം എന്നാ അഹങ്കാരമൊന്നും ചാണ്ടി കുഞ്ഞൂഞ്ഞിനുണ്ടാകില്ല .നായര്‍ തറവാട്ടിലെ കാരണവരുടെ ഇളം തല സുകുമാര മഹോദരന്‍ കനിഞ്ഞാല്‍ ചെന്നിത്തലക്ക് ചാണ്ടി ഇരിക്കുന്നിടത്ത്‌ ഇരിക്കാം എന്നൊരു മോഹവും ഉള്ളിലില്ലാതില്ല,,, പാരമ്പര്യം എമ്പാടുമുള്ള കോണ്‍ഗ്രസ്‌ പാര്‍ടിയുടെ പ്രസിടണ്ടിനു ആ കസേരയോടൊരു ഇത് ഉള്ളത് കൊണ്ട് തന്നെയാണ് ഒരു ഡൂക്കിലി മന്ത്രി ആയാല്‍ പോര ആകുന്നെങ്കില്‍ മുഖ്യന്‍ തന്നെ ആകണം എന്നാ അഹങ്കാരത്തില്‍ ഞാനിപ്പോ ഇരിക്കുന്നിടത്തിരുന്നോ ളാം എന്ന് ചെന്നിത്തലക്ക് തോന്നിയത് ....
പക്ഷെ ചാണ്ടി ആരാ മോന്‍ .. അസംതൃപ്തരെ പതുക്കെ ഇറക്കി ചെന്നിത്തലയുടെ കസേര വലിക്കാനുള്ള കളി ചാണ്ടി തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്നാ സൂചനയാണ് കടുത്ത ചാണ്ടി വിധേയരായ ടി എന്‍ പ്രതാപന്റെയും വി ഡി സതീശന്റെയും പത്ര സമ്മേളനങ്ങള്‍ നല്‍കുന്നത് ....
കാത്തിരുന്നു കാണാം എന്നെ ഈ ഗുലുമാലുകളൊക്കെ കാണുമ്പോള്‍ ഗുലുവിനു പറയാന്‍ കഴിയൂ