Total Pageviews

Sunday, February 6, 2011

സൌമ്യ മരിച്ചു ...കേരളം തല താഴ്ത്തി

എന്റെ കുഞ്ഞി പെങ്ങളെ
മാപ്പ്
ഞങ്ങള്‍ ആണ്‍ വര്‍ഗ്ഗത്തിന് വേണ്ടി
നിന്നിലെ സ്ത്രീയെ കാമ വെറിയോടെ
പിച്ചി ചീന്തിയ
നിന്നിലെ കുഞ്ഞി പെങ്ങളെ
കാണാന്‍ കഴിയാതിരുന്ന 

നിന്നിലെ മകളെ
കാണാന്‍  കഴിയാതിരുന്ന
തിമിരം പിടിച്ച കണ്ണുകളുള്ള
ഞങ്ങള്‍

നിന്റെ അമ്മയുടെ കണ്ണ് നീരിനോപ്പം
രണ്ടിറ്റു കണ്ണ് നീര്‍

നെഞ്ചു പൊട്ടി കരയുന്ന
അച്ഛനോടൊപ്പം ശബ്ദമില്‍ലാതൊരു തേങ്ങല്‍














5 comments:

  1. പൊന്നുമോള്‍.........

    ReplyDelete
  2. മക്കളുടെ പ്രായമില്ലാത്ത പെണ്‍കുട്ടികളുടെ ശരീരത്തിന്‌ ലക്ഷങ്ങള്‍ വില പറയുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ അശ്ലീലച്ചിരി മാധ്യമങ്ങളുടേ ലൈംലൈറ്റില്‍ നിറയുമ്പോള്‍ ആപത്തില്‍ ഒറ്റപ്പെടുന്ന പെണ്‍കുട്ടിക്ക് 'ആങ്ങളേ..' എന്ന് അപരനെ വിളിച്ച്കരയാന്‍ ചങ്കുറപ്പുണ്ടാകുന്ന കാലം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാന്‍ എന്നെങ്കിലും കഴിയുമോ എന്ന് പഴംതുണിക്കെട്ടുപോലെ പ്ലാറ്റ് ഫോമില്‍വീണ ആ പെണ്‍കുട്ടിയുടെജീവന്‍ നമ്മളോട് ചോദിച്ചുകൊണ്ടേയിരിക്കും.തീവണ്ടിയില്‍ വെച്ച് പീഡനത്തിന് ഇരയായി ഇപ്പോള്‍ മരണം വരിച്ച ആ വനിതക്ക് മുന്നില്‍ കൂപ്പുകൈകളോ.........
    (kadappadu frwd mail)

    ReplyDelete
  3. വളരെ ക്രുരമായിപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

    പക്ഷെ, എന്തൊക്കെ അപകടങ്ങള്‍ ഏതൊക്കെ രീതിയില്‍ സംഭവിച്ചാലും ഒന്നോ രണ്ടോ ആഴ്ച അതിനെ കുറിച്ച് മാധ്യമങ്ങളിളുടെ ചര്‍ച്ച ചെയ്തെന്നിരിക്കും, നേതാക്കന്മാര്‍ വലിയ വലിയ പ്രസ്താവനകള്‍ പറഞ്ഞെന്നിരിക്കും, പ്ര...വര്‍ത്തകര്‍ ആക്രമണ സ്വഭാവമുള്ള ചില പ്രതിഷേധങ്ങള്‍ നടത്തിയെന്നിരിക്കും. ഒരാഴ്ച അല്ലെങ്കില്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും മറ്റൊരു വിന്റെ കൂടെ പോവും; നേരത്തെയുള്ള സംഭവം മറക്കും. തേക്കടി ബോട്ട് അപകടം, പുല്മെട് അപകടം തുടങ്ങിയവ ഉദാഹരണം. ഇതാണ് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ നിസ്സഹായാവസ്ഥ മാറ്റി എടുക്കാന്‍ എന്ത് ചെയ്യും?

    ReplyDelete
  4. ഇനിയെങ്കിലും എനിക്കുണ്ടായ ഗതി നിങ്ങളുടെ സഹോദരിക്ക് മകള്‍ക്ക് അമ്മമാര്‍ക്ക്.. ഉണ്ടാകരുത് ഉണരൂ പോരാടു..... എല്ലാരും ഒന്നായി പൊരുതണം ... സൌമ്യയുടെ ആത്മാവ് ഇങ്ങനെ മന്ത്രിക്കുന്നുണ്ടാകും...
    സൌമ്യക്ക്‌ ആദരാഞ്ജലികള്‍ നേരുന്നു .....

    ReplyDelete
  5. ഇനിയും ഒരു സൌമ്യ നമ്മുടെ സമൂഹത്തില്‍ ഉണ്ടാവാതിരിക്കട്ടെ.....
    ഇനിയും തുടരുക......ആശംസകള്‍......
    ഈ കവിത ഒന്ന് വായിച്ചുനോക്കുക....

    http://souls-signature.blogspot.com/2010/01/blog-post_30.html

    ReplyDelete